Friday, April 23, 2010

What is Syro Malabar Faith??

സാര്‍വത്രിക സഭയില് വ്യക്തിസഭകളുടെ സ്ഥാനം ഒന്ന് ഒന്നിനേക്കാള് മുകളിലോ ഒന്ന് ഒന്നിനേക്കാള് താഴെയോ അല്ല. എല്ലാ വ്യക്തിസഭകള്‍ക്കും അവരവരുടേതായ ആരാധനാക്രമവും ദൈവശാസ്ത്രവും പാരമ്പര്യങ്ങളുമുണ്ട്. അവയെല്ലാം സംരക്ഷിയ്ക്കപ്പെടണമെന്നത് പരിശുദ്ധ സിംഹാസനത്തിന്റെ താത്പര്യവുമാണ്.

രണ്ടാം വത്തിക്കാന് കൌണ്‍സിലിന്റെ ORIENTALIUM ECCLESIARUM എന്ന കിഴക്കന് സഭകളെക്കുറിച്ചുള്ള ഡിക്രി വായിക്കുക. ജോണ് പോള് രണ്ടാമന് മാര്‍പ്പാപ്പയുടെ കിഴക്കിന്റെ വെളിച്ചം (Orientale Lumen) എന്ന ചാക്രിക ലേഖനം വായിക്കുക. പൌരസ്ത്യസഭകളെ സാര്‍വത്രിക സഭ എത്രമാത്രം വിലമതിയ്ക്കുന്നു എന്നു മനസിലാകും.

പൌരത്യസഭ ആരാ‍ധനക്രമത്തിന്റെ പുനരുജ്ജീവിപ്പികല് എന്നാല് പരിഭാഷപ്പെടുത്തിയ ലത്തീന് ആരാധനാക്രമം സ്വീകരിയ്ക്കുകയല്ലെന്ന് 1934ല് പത്താം പീയൂസ് മാര്‍പ്പാപ്പ വ്യക്തമാക്കിയിട്ടൂണ്ട്.

സീറോമലബാര് സഭയുടെ പാരമ്പര്യങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങള് 1900 ആമാണ്ടു മുതലേ നിലനിന്നിരുന്നതാണ്. അതിനു പൌരസ്ത്യ പാരമ്പര്യമാണൊ പാശ്ചാത്യപാരമ്പര്യമാണൊ എന്നതായിരുന്നൂ സംശയം. ഇതില് തീര്‍പ്പുണ്ടാക്കുവാനായി പൌരത്യ തിരുസംഘം വിദഗ്ദോപദേശം തേടി. 1933ല് ഫാ. സിറില് കൊറേലേവിസ്കി, ഡോം പ്ലാസിഡ് ഡിമീസ്റ്റര്, മോണ്. യൂജിന് ടിസറാങ് എന്നിവരടങ്ങിയ വിദഗ്ധ സമതി സീ‍റോ മലബാര് സഭ പൌരത്യ സുറിയാനീ (കല്‍ദായ) സഭാകുടൂംബത്തില് പെട്ടതാണെന്നും ലത്തീന് ആരാധനാക്രമം പരിഭാഷപ്പെടുത്തുകയല്ല കല്‍ദായ തിരുക്കര്‍മ്മങ്ങള് പരിഷ്കരിയ്ക്കുകയാണു വേണ്ടതെന്നും അഭിപ്രായപ്പെട്ടു. ഈ വിദദ്ധോപദേശത്തിന്റെ പശ്ചാത്തലത്തിലും പൌരത്യതിരുസംഘത്തിലെ കര്‍ദ്ദിനാള് മാര്‍ക്ക് അഭിപ്രായ ഐക്യത്തില് എത്തിച്ചേരാന് കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് പത്താം പീയൂസ് മാര്‍പ്പാപ്പ ഇക്കാര്യത്തില് മേല്‍‌‌പറഞ്ഞ തീര്‍പ്പു കല്പിച്ചത്.

ദേവാലയത്തിലെ വിരി പൌരത്യുസുറിയാനീ പാരമ്പര്യത്തിലുള്ളതാണ്. യഹൂദപാരമ്പര്യത്തില് വിരി രണ്ടാണ്. വിശുദ്ധസ്ഥലത്തെയും ജനങ്ങളെയും വേര്‍തിരിയ്ക്കുന്ന ഒന്നാമത്തെ വിരി. അവിടെ പുരോഹിതന് പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തുന്നു. വിശുദ്ധസ്ഥലത്തെയും അതിവിശുദ്ധസ്ഥലത്തെയും വേര്‍തിരിയ്കുന്ന രണ്ടാമത്തെ വിരി. പ്രാധാനപുരോഹിതനു മാത്രം പ്രവേശിയ്ക്കാനുള്ളത്. ഇതൊക്കെ പഴയ നിയമത്തില് കണ്ടെത്താവുന്നതാണ്. വിശുദ്ധവസ്തുക്കളെ മറയ്ക്കുന്നത് ഹിന്ദു പാരമ്പര്യത്തിലും കാണാമല്ലോ. സദാസമയവും നടതുറന്നിടില്ല.

ദേവാലത്തിലെ വിരിയ്ക്ക് ദൈവശാസ്ത്രപരമായ അര്‍ത്ഥങ്ങളുണ്ട്. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കല്ല സഭയുടെ പഠനങ്ങളും, പൌരത്യ തിരുസംഘത്തിന്റെ അഭിപ്രായങ്ങളും, പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമാണ് പ്രാധാന്യം കൊടൂക്കേണ്ടത് എന്ന് ഓര്‍മ്മിപ്പിയ്ക്കുന്നു.

ഇത്തരം അഭിപ്രായവ്യത്യാസങ്ങള് അനൈക്യങ്ങളാവാതെ നമ്മുടെ സഭയെയും പാരമ്പര്യങ്ങളെയും ആരാധനാക്രമത്തെയും കൂടുതലായി മനസിലാക്കുവാനുള്ള അവസരമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.

7 comments:

  1. There we go.....Ultimately the faith should stand to unite the community not to divide.....The majority or minority is not the matter...Respect everyone's belief and stay united...

    ReplyDelete
  2. Not sure all you written is right but mostly right and great

    ReplyDelete
  3. love and respect. hate is not the answer. you prove it.

    ReplyDelete
  4. വിരി തൂക്കണമെന്നു പറഞ്ഞാല്‍ എവിടെയെങ്കിലും തൂക്കിയാല്‍ അത് സീറോ മലബാര്‍ ആരാധനാ ക്രമത്തിന്റെ ഭാഗമാകുമോ?
    ബിഷപ്പിനെ സോപ്പിടുകയും ഇടവകകാരുടെ കണ്ണില്‍ പൊടിയിടുകയും ചെയ്യുന്ന സോപ്പുപൊടി ആണ് ഫിലടെല്‍ഫിയായിലെ അള്‍ത്താരവിരി.
    വിരിയാണെന്നു പറഞ്ഞു നെറ്റ് തൂക്കിയാല്‍ അത് തിരശീല ആകുമോ?
    വിരിയിട്ടെന്നു ബിഷപ്പിനെ ബോധ്യപ്പെടുത്തുകയും വേണം ...
    തിരശീല ഇല്ലെന്നു ജനങ്ങള്‍ക്കു തോന്നുകയും വേണം...
    മേലെപ്പുറത്തിന്റെ ബുദ്ധി അപാരം ..

    ReplyDelete
  5. Exactly. Viri or seela as I would like to call it, should be a seela and should cover everything that it is supposed to cover. Not just a piece of see-through cloth from the "Dollar store". If some Bishop or Bishops like the seela let them like it and let them use it in their Chapel. If Achans like it let them use it in their rooms. Don't try to 'inflict' the seela on pople who don't like it.
    Outsider

    ReplyDelete
  6. The Syro-Malabar Church has a mission in the USA and Canada with the establishment of the diocese of Chicago. Half Vaidyans are very dangerous. In the same way half orientals are also dangerous. The first priority is the unity and harmony among the faithful. The people need to be formed liturgically and ecclesially. Let all those who visit this site please contribute constructively. A prayer from the well wisher of the diocese of Chicago

    ReplyDelete
  7. It is unfortunate to observe that those guys who are unemployed and whose wives earn a lot are now engaged in tarnishing the good works done by bonafide priests. There are also priests who want to establish that they are more efficent than the bishop. What ever be the personal qualities of the bishop, we need to obey him. Though our bishop is not efficient by human standards, let us believe that the Lord is working through him for the good of the church.

    ReplyDelete